Tuesday 10 June 2014

മറ്റൊരു പര്യടനത്തിന്റെ തുടക്കം

മറ്റൊരു പര്യടനത്തിന്റെ തുടക്കം
15 വയസ്സുകാരി,ഇംഗ്ലണ്ടിൽ പഠനം നടത്തുന്ന കൊച്ചു മകൾ
യൂറോപ്പിലെ മിക്ക നഗരികളും സന്ദർശിച്ചു കഴിഞ്ഞിരിക്കുന്നു.
ഒപ്പം അമേരിക്കയും നയാഗ്രയും.
ഒന്നുകിൽ മാതാപിതാക്കളൊത്ത്,അല്ലെങ്കിൽ സഹപാഠികളൊടൊപ്പം.
ഇത്തവണ അവധിക്കാലം സിങ്ങപ്പൂർ,ഇന്ത്യ എന്നിവിടങ്ങളിൽ.

കോട്ടയം മെഡിക്കോസ് 1962 ബാച്ചിന്റെ ഇത്തവണത്തെ കൂട്ടായ്മ
ആസ്ത്രേലിയായിൽ.കഴിഞ്ഞ തവണ മട്ടാഞ്ചേരിയിൽ ഒരുകപ്പലിൽ.
യൂ.കെയിൽ ആയതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഇത്തവണ തീർച്ചയായും ആസ്ത്രേലിയായ്ക്കു പോയി സപ്തതി
അവിടെ ആഘോഷിക്കാം എന്നു കരുതിയപ്പൊൾ ഹൃദയാഘാതം
വില്ലനായി വന്നു.പരിപാടി റദ്ദാക്കി.മറ്റു 18 ദമ്പതികൾ പോകുന്നു.
കൊച്ചു മകളും മാതാപിതാക്കളും സിംഗപ്പൂരിലെത്തുമ്പോൾ
കാനം അച്ചനും ശാമമ്മയും ചാപ്പമറ്റത്തിൽ അച്ചനും ബേബി അമ്മയും
ആയി അവിടെ എത്തണമെന്നും അവിടെ കുറേ ദിവസം അടിച്ചു പൊളിക്കാമെന്നും
കൊച്ചു മകൾ.
ശാന്തയ്ക്കും സമ്മതം.
അങ്ങനെയാണു ഒഫീഷ്യൽ ട്രാവൽ ഏജൻസിയായ സ്വാതിയിൽ എത്തിയത്.
എം.ഡി പ്രശാന്ത (ശാന്തയുടെ കസിൻ അപര ശാന്തയുടെ മകൻ)ഇപ്പോൾ
ഡൽഹിയിൽ.അവിടെ ഇരുന്നും കാര്യങ്ങൾ നിയന്ത്രിക്കുന്നു.
വിസാ ഏടുക്കാൻ പാസ്സ്പോർട്ട്,മൂന്നു കോപ്പി പാസ്സ്പോർട്ട് സൈസ്
ഫോട്ടോ ഹോട്ടൽ ബുക്കിംഗിനു തെളീവ് എന്നിവ വേണം.
പാസ്സ്പോർട്ട് ഫോട്ടൊ 3.5 /4.5 ആവണം.മാറ്റ് ഫിനീഷ് ആകണം.വെള്ള
ബാക് ഗ്രൗണ്ടിലാവണം.80% മുഖമാവണം.
കോട്ടയം ബാവൻസ് ആവും നല്ലത് എന്നൊക്കെ പറഞ്ഞു തന്നു.
അപ്പോഴാണു ഡോ.ജി.കെ പിള്ള പറയുന്നത്:എന്തിനു ബാവൻസ്.
നമ്മുടെ മഹാദേവാ മതി.
മഹാദേവാ ഞങ്ങളുടെ സീനിയർ സിറ്റിസൺ മെംബർ,വേലകളി ആശാൻ
ഗ്രന്ഥകർത്താ കുട്ടപ്പൻ ചേട്ടന്റെ മകൻ നടത്തുന്ന സ്റ്റുഡിയോ.
അങ്ങനെ അവിടെ പോകുന്നു.
പടമെടുത്തു.
നന്നായിരിക്കുന്നു.
ഇനി മറ്റുമൂന്നു പേരുടെ പടം കൂടി എടുക്കണം.
എന്നിട്ടു വേണം വിസയ്ക്കപേക്ഷിക്കാൻ,അതു സ്വാതി ചെയ്തു തരും.

No comments:

Post a Comment